കലാമിനോടുള്ള ആദരം: ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു

Posted on: August 2, 2015 12:49 pm | Last updated: August 4, 2015 at 12:12 am
SHARE

government officeതിരുവനന്തപുരം: അന്തരിച്ച മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച്ച തുറന്നു പ്രവര്‍ത്തിക്കുന്നു. മലപ്പുറം, ആലപ്പുഴ, എറണാകുളം, കലക്ട്രേറ്റ് ഓഫീസുകളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത് ജലസേചന വകുപ്പ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, ജില്ലാ സെഷന്‍സ് കോടതി തുടങ്ങിയവയും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തിലെ ഫാര്‍മസികളും ഹാന്‍വീവിന്റെ എല്ലാ ഓഫിസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ വരുമാനത്തിന്റെ നിശ്ചിത ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ അവധി പ്രഖ്യാപിക്കരുത് എന്നോട് സ്‌നേഹമുണ്ടെങ്കില്‍ ഒരു ദിവസം അധികം ജോലി ചെയ്യുകയാണ് വേണ്ടതെന്ന എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ അനുസരിച്ചാണ് ജീവനക്കാര്‍ ജോലിക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here