എ ജിയെ പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി

Posted on: August 2, 2015 5:00 pm | Last updated: August 4, 2015 at 12:12 am

oommenchandiകൊച്ചി: അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ചേര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും വീഴ്ച്ച എ ജി ഓഫീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ ജി ഓഫീസിനെതിരെ ഹൈക്കോടതി നിരന്തര വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം വിളിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ നിയമമന്ത്രി കെ എം മാണിയും യോഗത്തില്‍ പങ്കെടുത്തു.