വിദ്യാഭ്യാസ വകുപ്പിനെതിരെ എം എസ് എഫ് മാര്‍ച്ച്‌

Posted on: August 1, 2015 11:41 am | Last updated: August 1, 2015 at 11:41 am
SHARE

msfമലപ്പുറം: വിദ്യാഭ്യാസ വകുപ്പിനെതിരെ മുസ്‌ലിംലീഗ് വിദ്യാര്‍ഥി സംഘടനയായ എം എസ് എഫിന്റെ കലക്ടറേറ്റ് മാര്‍ച്ച്. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, ഉപരി പഠനത്തിന് യോഗ്യത നേടിയവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുക, കോഴ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പല ജില്ലകളും പഠിക്കാന്‍ കുട്ടികളില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമ്പോള്‍ മലപ്പുറത്ത് മാത്രം സീറ്റ് തികയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അവകാശം നേടിയെടുക്കും വരെ എം എസ് എഫ് സമര മുഖത്ത് നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ടി പി ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി മുഖ്യ പ്രഭാഷണം നടത്തി. ടി വി ഇബ്‌റാഹീം, മുജീബ് കാടേരി, വി പി അഹമ്മദ് സഹീര്‍, എന്‍ കെ അഫ്‌സല്‍ റഹ്മാന്‍, എന്‍ എ കരീം, യൂസുഫ് വല്ലാഞ്ചിറ, നഹാസ് പാറക്കല്‍, സലീം വടക്കന്‍, എന്‍ എ കരീം, പി കെ നവാസ് പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here