ഭീകരതെക്കിരെ എല്ലാവരും ഒന്നിക്കണമെന്ന് രാജ്‌നാഥ് സിംഗ്

Posted on: July 31, 2015 2:14 pm | Last updated: August 1, 2015 at 12:51 am

rajnath singhന്യൂഡല്‍ഹി: ഭീകരതക്കെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും ഒന്നിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഗുര്‍ദാസ്പൂര്‍ തീവ്രവാദി ആക്രമണത്തെ കുറിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

ഭീകരക്ക് മതവും ജാതിയുമില്ല. ജാതിയും മതവും നോക്കിയല്ല സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കുന്നത്. പൗരന്‍മാരുടെ സംരക്ഷണത്തിനാണ് പ്രധാന പരിഗണന.

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതില്‍ എല്ലാ മതക്കാരും ഉള്‍പ്പെടും. മരിച്ചവരെ മറന്ന് സര്‍ക്കാറിന് ഭീകരരെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഭീകരര്‍ ആരായാലും അവരെ തുരത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.