മേമന്റെ വധശിക്ഷ: കേസിന്റെ നാള്‍വഴി

Posted on: July 30, 2015 9:59 am | Last updated: July 30, 2015 at 10:50 pm

justice1993 മാര്‍ച്ച് 12: 257 പേരുടെ മരണത്തിനും 713 പേരുടെ പരുക്കിനും ഇടയാക്കി മുംബൈയില്‍ 13 സ്‌ഫോടനങ്ങള്‍
ഏപ്രില്‍ 19: ബോളിവുഡ് താരം സഞ്ജയ് ദത്ത് അറസ്റ്റില്‍.
നവംബര്‍ 4: 189 പേരെ പ്രതി ചേര്‍ത്ത് 10.000 പേജുള്ള പ്രാഥമിക കുറ്റപത്രം തയ്യാറാക്കി.
നവംബര്‍ 19: കേസ് സി ബി ഐക്ക്.
1995 ഏപ്രില്‍ 10: കുറ്റപത്രത്തില്‍ നിന്ന് 26 പേരെ ടാഡ കോടതി ഒഴിവാക്കി. രണ്ട് പേരെ സുപ്രീം കോടതിയും ഒഴിവാക്കി.
ഏപ്രില്‍ 19: വിചാരണ തുടങ്ങി.
ഏപ്രില്‍- ജൂണ്‍: പ്രതികള്‍ക്കെതിരെ കുറ്റപത്രം.
ഒക്‌ടോബര്‍ 14: സഞ്ജയ് ദത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
1996 മാര്‍ച്ച് 23: ടാഡാ കോടതി ജഡ്ജിയായി പി ഡി കോഡെ ചുമതലയേറ്റു.
2000 ഒക്‌ടോബര്‍: 684 പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.
2001 മാര്‍ച്ച് 9- ജൂലൈ 18: പ്രതികളുടെ മൊഴി രേഖപ്പെടുത്തി.
ആഗസ്റ്റ് 9: പ്രോസിക്യൂഷന്‍ വാദം തുടങ്ങി.
ഓക്‌ടോബര്‍ 18: പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി.
നവംബര്‍ 9: പ്രതിഭാഗം വാദത്തിന് തുടക്കം.
2002 ആഗസ്റ്റ് 22: പ്രതിഭാഗം വാദം പൂര്‍ത്തിയായി.
2003 ഫെബ്രുവരി 20: ദാവൂദ് ഇബ്‌റാഹിമിന്റെ സംഘാംഗമായ ഇജാസ് പത്തറിനെ കോടതിയില്‍ ഹാജരാക്കി.
സെപ്തംബര്‍: വിചാരണ പൂര്‍ത്തിയായി. കോടതി വിധി പറയുന്നത് മാറ്റിവെച്ചു.
2006 ആഗസ്റ്റ് 10: സെപ്തംബര്‍ 12ന് വിധിപറയുമെന്ന് ജഡ്ജി പി ഡി കോഡെ.
സെപ്തംബര്‍12: മേമന്‍ കുടുംബത്തിലെ നാല് പേര്‍ കുറ്റക്കാരെന്ന് വിധി. 12 പ്രതികള്‍ക്ക് വധശിക്ഷ. 20 പേര്‍ക്ക് ജീവപര്യന്തം.
2011 നവംബര്‍ 1: മഹാരാഷ്ട്ര സര്‍ക്കാറും പ്രതികളും സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത് ആരംഭിച്ചു.
2012 ആഗസ്റ്റ് 29: അപ്പീലില്‍ ഉത്തരവിടുന്നത് സുപ്രീം കോടതി മാറ്റിവെച്ചു.
2013 മാര്‍ച്ച് 21: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. 18 പ്രതികളില്‍ 16 പേരുടെ ജീവപര്യന്തം തടവിനും സുപ്രീം കോടതിയുടെ സ്റ്റേ.
ജൂലൈ 30: യാക്കൂബ് മേമന്റെ ആദ്യ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളി.
2014 ഏപ്രില്‍ 11: യാക്കൂബ് മേമന്റെ ദയാഹരജി പ്രസിഡന്റ് പ്രണബ് മുഖര്‍ജി നിരസിച്ചു.
2015 ഏപ്രില്‍ 9: മേമന്റെ രണ്ടാമത്തെ ഹരജിയും സുപ്രീം കോടതി തള്ളി.
ജൂലൈ 21: യാക്കൂബ് മേമന്റെ തിരുത്തല്‍ ഹരജിയും സുപ്രീം കോടതി പരിഗണിച്ചില്ല.
ജൂലൈ 23: വധശിക്ഷ ജൂലൈ 30ന് നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മേമന്‍ വീണ്ടും സുപ്രീം കോടതിയില്‍.
ജൂലൈ 27: മേമന്റെ തിരുത്തല്‍ ഹരജി പരിഗണിച്ചത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിയമ പ്രശ്‌നം.
ജൂലൈ 28: കേസ് വിശാല ബഞ്ചിന്റെ പരിഗണനക്ക്.
ജൂലൈ 29: യാക്കൂബ് മേമന്റെ ഹരജി വീണ്ടും തള്ളി. മരണ വാറന്റ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി. രാഷ്ട്രപതി വീണ്ടും ദയാഹരജി തള്ളിയതോടെ മേമന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായി.