എസ് എസ് എഫ് ഹൈ സെല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

Posted on: July 28, 2015 1:36 pm | Last updated: July 28, 2015 at 1:36 pm
SHARE
 എസ് എസ് എഫ് ഹൈസെല്‍ മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന ഉദ്ഘാടനം കൂറ്റനാട് വെട്ടേനാട് ജി വി എച്ച് എസ് എസില്‍ സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍ നിര്‍വ്വഹിക്കുന്നു.
എസ് എസ് എഫ് ഹൈസെല്‍ മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന ഉദ്ഘാടനം കൂറ്റനാട് വെട്ടേനാട് ജി വി എച്ച് എസ് എസില്‍ സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍ നിര്‍വ്വഹിക്കുന്നു.

കോഴിക്കോട് : എസ് എസ് എഫ് ഹൈ സെല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ഹയര്‍ സെകണ്ടറി സ്‌കൂള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ഘടകമാണ് ഹൈസെല്‍. സംസ്ഥാനത്തെ ഹയര്‍ സെകണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനം, സംഘാടനം, സര്‍ഗാത്മകത തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള കര്‍മ്മ പദ്ധതികളാണ് ഹൈ സെല്ലിന് കീഴില്‍ നടത്തുന്നത്. സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കല്‍, പ്ലസ് പോയിന്റ് സ്ഥാപിക്കല്‍, ഇഫ്താര്‍ സംഗമങ്ങള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ഹയര്‍ സെകണ്ടറി സ്‌കൂള്‍ കേന്ദ്രീകരിച്ച് പൂര്‍ത്തീകരിച്ചു. ജൂലൈ 25 – ആഗസ്റ്റ് 20 കാലയളവില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന ഉദ്ഘാടനം കൂറ്റനാട് വെട്ടേനാട് ജി വി എച്ച് എസ് എസില്‍ സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍ നിര്‍വ്വഹിച്ചു. യൂസുഫ് സഖാഫി ബശീര്‍ സഖാഫി വണ്ടിത്താവളം, സൈനുദ്ദീന്‍ തൃത്താല, ഹബീബുറഹ്മാന്‍ കുണ്ടുകാട്, സ്വഫ്‌വാന്‍ റഹ്മാനി, നിസാര്‍ കക്കാട്ടീരി സംബദ്ധിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ഉദ്ഘാടന പരിപാടികള്‍ക്ക് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി