സുല്‍ത്താന്‍ ബത്തേരി മാനന്തവാടി റൂട്ടില്‍ കെ എസ് ആര്‍ ടി സിക്ക് പെര്‍മിറ്റുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേ

Posted on: July 28, 2015 9:31 am | Last updated: July 28, 2015 at 9:31 am

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മാനന്തവാടി റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ വയനാട് ആര്‍ ടി ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടാം തീയ്യതിയാണ് ഈ റൂട്ടില്‍ ചെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചത്.നിലവില്‍ ഇവിടെ സര്‍വ്വീസ് നടത്തുന്ന ഇരുപത്തിമൂന്നോളം സ്വകാര്യ ബസ്സുകളില്‍ ചിലത് അവരുടെ അവസാന ട്രിപ്പുകള്‍ മുന്നറിയിപ്പില്ലാതെ മുടക്കുയോ പാതി വഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്. വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടി കാണിക്കുന്നതും പതിവാണ്. ഇതില്‍ മനം മടുത്ത നാട്ടുകാര്‍ പാസഞ്ചര്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി അധികാരികള്‍ക്ക് നല്‍കിയ നിവേദനങ്ങളെത്തുടര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരി മാനന്തവാടി ഡിപ്പോകളില്‍ നിന്നും അഞ്ച് വീതം ബസ്സുകള്‍ ഉപയോഗിച്ച് ചെയിന്‍ സര്‍വ്വീസ് ഉടന്‍ ആരംഭിക്കാന്‍ വയനാട് ഡി. ടി ഒക്ക് എം ഡി ഉത്തരവ് നല്‍കിയത്. കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ ആരംഭിച്ച ഉടനെ ഈ റൂട്ടില്‍ തങ്ങളുടെ കുത്തക തകരുമെന്ന് തിരിച്ചറിഞ്ഞ ബസ്സ് ഉടമകള്‍ സൊസൈറ്റി രൂപീകരിച്ച് മൊത്തം വരുമാനം തുല്യമായി വീതിച്ചെടുക്കുന്ന രീതി അവലംബിക്കുകയും കെ .എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് മുന്‍പിലും പുറകിലും ബസ്സോടിച്ച് കെ എസ ആര്‍ ടി സിയെ ഈ റൂട്ടില്‍ നിന്ന് തുരത്തുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു. 2009 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ റൂട്ടില്‍ നിലവിലുള്ള സ്വകാര്യ ബസ്സുകള്‍ക്ക് പുറമെ കെ എസ് ആര്‍ ടി സിക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കപ്പെടുകയുള്ളൂ എന്നറിയാവുന്ന ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കെ എസ് ആര്‍ ടി സി യുടെ പെര്‍മിറ്റുകള്‍ ആര്‍ ടി ഒ പുതുക്കി നല്‍കാത്തതെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു.
കല്‍പ്പറ്റ ഗവ: ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ജില്ലാ കലക്ടറേറ്റിന് മുന്‍പില്‍ പോലീസ് തടഞ്ഞു.
ധം