വിഴിഞ്ഞം പദ്ധതി: കേന്ദ്ര സംസ്ഥാന്യൂ സര്‍ക്കാറുകള്‍ ഗൂഢാലോചന നടത്തിയെന്ന്

Posted on: July 27, 2015 10:56 am | Last updated: July 27, 2015 at 10:56 am
SHARE

പുതുക്കാട്: വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കിയ തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൂഢാലോചന നടത്തിയതായി സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. വി എസ് സുനില്‍കുമാര്‍. സി പി ഐ നെന്മണിക്കര ലോക്കല്‍ കുടുംബസംഗമം ചിറ്റിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കായി ചിലവഴിക്കുന്ന തുകയുടെ പത്തുശതമാ്യൂത്തില്‍ താഴെ മാത്രം മൂലധനമിറക്കി അദാനി ഗ്രൂപ്പ് 50 വര്‍ഷം കൊണ്ട് 99 ശതമാനം ലാഭമാണ് കൈക്കലാക്കുക. കോര്‍പ്പറേറ്റുകളും വര്‍ഗീയ ശക്തികളും സാധാരണക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എം കെ എ. ഹാളില്‍ നടത്തിയ ചടങ്ങില്‍ പി കെ കണ്ണന്‍ അധ്യക്ഷതവഹിച്ചു. നേതാക്കളായ വി എസ് പ്രിന്‍സ്, കെ എം ചന്ദ്രന്‍, പി ജി മോഹനന്‍, കെ സത്യവ്രതന്‍, എന്‍ എം.മഹേഷ് പങ്കെടുത്തു.