ഷവോമി Me4 64ജി ബി മോഡലിന്റെ വില കുറച്ചു

Posted on: July 25, 2015 6:33 pm | Last updated: July 25, 2015 at 6:33 pm
SHARE

mi4ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ Me4 64 ജി ബി മോഡലിന്റെ വില കുറച്ചു. തങ്ങളുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം താല്‍ക്കാലികമായി വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് വിലക്കുറവ് സ്ഥിരമാക്കിയതായി കമ്പനി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

ഷവോമി ഇന്ത്യയുടെ വെബ്‌സൈറ്റിലും ഫഌപ്കാര്‍ട്ടിലും വിലക്കുറവിലാണ് വില്‍പന നടക്കുന്നത്. എന്നാല്‍ ഷവോമിയുടെ മറ്റു ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവയില്‍ Me4 വില്‍പനയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here