Connect with us

Malappuram

ചില മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ മറവില്‍ നേട്ടം കൊയ്യുന്നുവെന്ന് എംഎസ്എഫ്

Published

|

Last Updated

മലപ്പുറം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകളാണു മുസ്ലിം ലീഗ് മന്ത്രിമാര്‍ നല്‍കിയിട്ടുള്ളതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലി. സി എച്ച് മുഹമ്മദ് കോയ മുതല്‍ അബ്ദുറബ്ബ് വരെയുള്ള ആ പട്ടികയില്‍ പെട്ടവരെയും അവരുടെ സംഭാവനകളെയും പരിശോധിക്കുകയും ചെയ്താല്‍ ഇതു ബോധ്യമാകും. പ്രാധമിക വിദ്യാഭ്യാസം സൗജന്യവും സാര്‍വ്വത്രികവും ആക്കിയതും,എല്ലാപഞ്ചായതുകളിലും പ്ലസ് ടു നല്‍കിയതും, അഞ്ചു സര്‍വ്വകലാശാല ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കോളേജുകളും കോഴ്‌സുകളും നല്‍കിയും, സമൂഹ്യ നീതിയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ച് കൂടുതല്‍ അവസരങ്ങള്‍ കേരളത്തില്‍ തന്നെ സ്രഷ്ടിച്ചും നടത്തിയ സമൂഹിക മാറ്റങ്ങള്‍ ചെറുതല്ലെന്ന കാര്യം ഓര്‍ക്കണം. എന്നാല്‍ ഈ സര്‍ക്കാര്‍ സമയത്ത് അനാവശ്യ വിവാദങ്ങള്‍ മൂലം വകുപ്പ് പഴി കേള്‍ക്കുന്നു. ഗംഗ ,പച്ച ബ്ലൗസ്,പച ബോര്‍ഡ്,തുടങ്ങി എസ് എസ് എല്‍ സി ,പാ0പുസ്തക അച്ചടി എന്നിവയിലൂടെ ലീഗിനെ കോര്‍ണ്ണര്‍ ചെയ്തുള്ള നീക്കങ്ങളാണു നടന്നതെന്നും അഷ്‌റഫലി ആരോപിച്ചു. എന്നാല്‍ ഈ വിവാദങ്ങള്‍ക്കിടയിലും തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കിയും താല്‍പര്യമില്ലാത്തവ ബോധപൂര്‍വ്വം തഴഞ്ഞും, വൈകിപ്പിച്ചും ചില ഉദ്യോഗസഥരും അവരെ നിയന്ത്രിക്കുന്ന ചില മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിന്റെ മറവില്‍ നേട്ടങ്ങള്‍ കൊയ്യുന്നു.+1 സീറ്റ് ചോദിച്ചാല്‍ മറുപടി പണമില്ല എന്ന്,അറബിക് സര്‍വ്വകലാശാല.എ ഐ പി.സ്‌കൂള്‍, ഭാഷാ പ0ന പ്രശ്‌നങ്ങള്‍ , സര്‍ക്കാര്‍ +2 സ്‌കൂളുകളിലെ അധ്യപക നിയമനം തുടങ്ങി അനിവാര്യമായ നിരവധി പ്രശ്‌നങ്ങള്‍ അവഗണന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാ0പുസ്തകങ്ങളുടെ അച്ചടിയില്‍ വലിയ കൃത്രിമം കാണിച്ചത് അച്ചടി വകുപ്പാണ്. ആ മന്ത്രിയുടെ കുറ്റകരമായ മൗനം ഇനിയും ചര്‍ച്ചയായിട്ടില്ല. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടിയിരിക്കുന്നു . എം എസ് എഫിനെ ഒരു ഭരണ വിലാസം സംഘടനയായി കരുതിയവര്‍ക്ക് തെറ്റി. ഞങ്ങളുടെ അവകാശങ്ങളുടെ മുടിനാരിഴ ഞങ്ങള്‍ വിട്ടു തരില്ല .നിങ്ങളുടെ തലനാരിഴ ഞങ്ങള്‍ക്കാവശ്യവുമില്ല.അര്‍ഹമായതൊക്കെ അനുവദിച്ചേ പറ്റൂ. അതിനു സമരമാണങ്കില്‍ സമരം .അവിടെ ഭരണം എം എസ് എഫിനു തടസ്സമല്ലെന്നും ടിപി അഷ്‌റഫലി പറഞ്ഞു.