പാര്‍ലമെന്റില്‍ ബഹളം; ലോക്‌സഭ ചേര്‍ന്നയുടന്‍ പിരിഞ്ഞു

Posted on: July 24, 2015 11:51 am | Last updated: July 25, 2015 at 12:24 am

indian parliamentന്യൂഡല്‍ഹി: ജനാധിപത്യത്തെ സംരക്ഷിക്കൂ, പാര്‍ലമെന്റ് ചേരുവാന്‍ അനുവദിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ഡിഎ എംപിമാരുടെ ധര്‍ണ. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയുടെ മുന്നിലാണു പാര്‍ലമെന്റ് ചേരുവാന്‍ പ്രതിപക്ഷ എംപിമാര്‍ സഹകരിക്കണമെന്നു കാട്ടി എന്‍ഡിഎ എംപിമാര്‍ പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധം ഫലം കണ്ടില്ല. ലോക്‌സഭ തുടങ്ങി രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് ഉച്ചക്ക് 12 മണിവരെ രാജ്യസഭയും നിര്‍ത്തിവച്ചു.