പാര്‍ലമെന്റ് സ്തംഭനം: പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു

Posted on: July 23, 2015 12:11 pm | Last updated: July 24, 2015 at 12:13 am

ന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിക്കുന്നത് മറികടക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു. അരുണ്‍ ജെയ്റ്റലി, സുഷമസ്വരാജ്, രാജ്‌നാഥ് സിംഗ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ലളിത് മോദി വിവാദത്തിലും വ്യാപം അഴിമതിക്കേസിലും പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ലോക്‌സഭയും രാജ്യസഭയും തുടര്‍ച്ചയായ രണ്ടാം ദിവസവും നടപടികളിലേക്കു പോലും കടക്കാനാകാതെ ബഹളത്തില്‍ പിരിയുകയാണുണ്ടായത്.