സ്മാര്‍ട് സിറ്റി: ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അറബ് മാധ്യമങ്ങളില്‍ വാര്‍ത്ത

Posted on: July 22, 2015 6:21 pm | Last updated: July 22, 2015 at 6:53 pm
Screen Shot 2015-07-21 at 12.46.41 PM copy
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അറബ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

ദുബൈ: സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അറബ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.
അല്‍ ഇത്തിഹാദ്, മുസാദി തുടങ്ങിയ അറബ് പ്രസിദ്ധീകരണങ്ങളാണ് പ്രാധാന്യത്തോടെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉള്‍പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങളും ഇവയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ ദുബൈ മാതൃകയില്‍ ഫ്രീസോണ്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞ് ദുബൈ വിമാനത്താവള അധികാരികളുമായി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയെക്കുറിച്ചുള്ള വിവരവും പത്രങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ദുബൈയുടെ വികസന മാതൃകയെ ഉമ്മന്‍ ചാണ്ടി പുകഴ്ത്തിയതും അവ ലോകത്തിന് മുഴുവന്‍ പ്രചോദനവും മാതൃകയുമാണെന്ന് മുഖ്യമന്ത്രി എടുത്തു പറഞ്ഞതും വാര്‍ത്തയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.