വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: ഓണ്‍ലൈന്‍ സൗകര്യം 25വരെ നീട്ടി

Posted on: July 20, 2015 9:06 pm | Last updated: July 22, 2015 at 12:14 am

voters-listതിരുവനന്തപുരം: വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള കരട് വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലായ് 25 വരെ നീട്ടി.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ജൂലായ് 20 വരെയായിരുന്നു ഈ സൗകര്യം അനുവദിച്ചിരുന്നത്.