തുര്‍ക്കിയില്‍ തീവ്രവാദി ആക്രമണത്തില്‍ 27 മരണം

Posted on: July 20, 2015 7:08 pm | Last updated: July 20, 2015 at 7:08 pm

turkey terrorist attackഅങ്കാറ: സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്ക നഗരമായ സുറുക്കില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 27പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഐ എസ് ആണെന്നാണ് തുര്‍ക്കി സംശയിക്കുന്നത്. നടന്നത് തീവ്രവാദി ആക്രമണമാണെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

സിറിയന്‍ നഗരമായ കൊബേനിനോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണ് സുറുക്ക്. ഐ എസ് ആക്രമണത്തെ തുടര്‍ന്ന് കൊബേനില്‍ നിന്ന് വന്ന ആയിരത്തോളം അഭയാര്‍ഥികള്‍ നിലവില്‍ ഇവിടെ താമസിക്കുന്നുണ്ട്.