കാശ്മീരില്‍ മേഘവിസ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു, മൂന്ന് പേരെ കാണാതായി

Posted on: July 17, 2015 11:24 am | Last updated: July 17, 2015 at 11:24 am

12-dead-cloudburst-Uttarakhand
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. മരിച്ചവരില്‍ പതുനഞ്ച്കാരിയും ഉള്‍പെടുന്നു.
വ്യായാഴ്ച വൈകീട്ട് 6.30ന് ശ്രീനഗറില്‍ നിന്നും 76കിലോമീറ്റര്‍ അകലെയുള്ള സോന്‍മാര്‍ഗിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ശ്രീനഗര്‍-ലേ ദേശീയപാത മഴയും മണ്ണിടിച്ചിലും മൂലം അടച്ചു. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം തുടങ്ങി. ഒരു ബസ്സ് ഒഴുകിപ്പോയി. ബസ്സില്‍ യാത്രക്കാര്‍ ആരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിനോദയാത്രക്ക് പോയ മലയാളികള്‍ ഉള്‍പെടെയുള്ളവര്‍ മേഖലയില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അമര്‍നാഥ് യാത്രാ റൂട്ടിലെ ഒരു പാലം തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് താത്കാലിക ദുരിതാശ്വാസ ക്യമ്പുകള്‍ സൈന്യം തുറന്നിട്ടുണ്ട്. ഭക്ഷണവും ആവശ്യമരുന്നുകളും എത്തിക്കാനുള്ള ശ്രമവും സൈന്യം നടത്തുന്നുണ്ട്.