സരിതയെ ശിക്ഷിച്ച ഉത്തരവ് സ്‌റ്റേ ചെയ്തു

Posted on: July 16, 2015 6:25 pm | Last updated: July 16, 2015 at 6:25 pm
SHARE

saritha newആലപ്പുഴ: സോളാര്‍ തട്ടിപ്പിലെ ഒരു കേസില്‍ സരിത എസ് നായരെ ശിക്ഷിച്ച ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്തു. ജഡ്ജി പി സോമരാജനാണ് ശിക്ഷ സ്റ്റേ ചെയ്തത്.

ആറന്മുള സ്വദേശി ബാബുരാജില്‍ നിന്നും 1.19 കോടി തട്ടിയെടുത്തെന്ന കേസില്‍ ആറു വര്‍ഷത്തെ കഠിന തടവിനായിരുന്നു സരിതയെ ശിക്ഷിച്ചിരുന്നത്. ജൂണ്‍ 18നു പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തു സരിത ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയായിരുന്നു സരിത.