Connect with us

Kozhikode

കടലോരത്തെ ഇഫ്താര്‍ വിരുന്നൂട്ടി കോന്നാട് മഹല്ല്

Published

|

Last Updated

കോഴക്കോട്: അടിച്ചു വീശുന്ന തിരമാലകളേക്കാള്‍ ആവേശമുണ്ടിവിടെ റമസാന്‍ നാളുകള്‍ക്ക്. വര്‍ഷത്തില്‍ നാല്‍പ്പത്തിയഞ്ച് ദിവസത്തെ ട്രോളിംഗ് നിരോധം സമ്മാനിക്കുന്ന വറുതികള്‍ക്കിടയില്‍ അല്‍പം ആശ്വാസം പകരുകയാണ് കോന്നാട്ടുകാര്‍ക്ക് മഹല്ല് കമ്മിറ്റിയുടെ ഇഫ്താര്‍ വിരുന്ന്. വിഭവ സമൃദ്ധമായ നോമ്പ് തുറക്ക് ശേഷം സുഭിക്ഷമായ ഭക്ഷണവും പള്ളി കമ്മിറ്റി ഇവിടെ ഒരുക്കുന്നുണ്ട്. പത്തിരിയും ഇറച്ചി കറിയുമുള്‍പ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഇഫ്താര്‍ വിരുന്നിനായി തയ്യാറാക്കുന്നത്.
കലവറയില്ലാത്ത ഈ വിരുന്നൂട്ടല്‍ കടലോര ഹൈവേയിലെ യാത്രക്കാര്‍ക്കും വലിയൊരു ആശ്വാസമാണ്. നിരവധി യാത്രക്കാരും നോമ്പ് തുറക്കാന്‍ കോന്നാട് സുന്നി മസ്ജിദിലെത്തുന്നുണ്ട്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്ഥാപിച്ച മസ്ജിദ് റമസാന്‍ ആയതോടെ പുണ്യങ്ങ ള്‍ക്കായി സജീവമായിരിക്കുകയാണ്. നോമ്പുകാരെ വിരുന്നൂട്ടാന്‍ വിശ്രമമില്ലാതെ ഒരു പറ്റം യുവാക്കളാണ് പരിപാടികള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. മഹല്ലിലെ മുഴുവന്‍ വീടുകളിലും റമസാന്‍ കിറ്റ് എത്തിച്ച് റമസാന്‍ അവസാന നാളുകളിലും അവര്‍ വിശ്വാസികള്‍ക്ക് ആശ്വാസമെത്തിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ആഴ്ചകളില്‍ തിമര്‍ത്ത് പെയ്ത മഴ കടലിനെ ഇളക്കി മറിച്ചപ്പോള്‍ തീരദേശത്തെ പല വീടുകളും തിരമാലകള്‍ കൊണ്ടുപോയിരുന്നു. കടല്‍ ക്ഷോഭത്തോടൊപ്പം ചുടുകാറ്റും കരയിലേക്ക് അടിച്ചു വീശിയപ്പോള്‍ തീരദേശമാകെ ആശങ്ക പരന്നു.
ഈ സന്ദര്‍ഭത്തില്‍ മഹല്ല് കമ്മിറ്റി നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രശം സ പിടിച്ചു പറ്റയിരുന്നു. ഉദാരമതികളായ നിരവധിയാളുകളുടെ സഹായം കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനാവുന്നതെന്ന് മഹല്ല് സക്രട്ടറി സ്വാലിഹ് ടി പിയും, എസ് വൈ എസ് സെക്രട്ടറി ശുക്കൂര്‍ ടി പിയും പറഞ്ഞു.

Latest