എസ് ഡി പി ഐ – ലീഗ് സംഘര്‍ഷം എട്ട് പേര്‍ക്ക് പരുക്ക്

Posted on: July 15, 2015 8:43 am | Last updated: July 15, 2015 at 8:43 am

നാദാപുരം: ചേലക്കാട് ചരളില്‍ ലക്ഷംവീട് കോളനിയില്‍ നാദാപുരം ഗ്രാമ പഞ്ചായത്തും കെ എം സി സിയും സംയുക്തമായി വീട് നിര്‍മിച്ച് കൊടുക്കുന്നതിന്റെ ‘ഭാഗമായി വെച്ച ഫഌക്‌സ് ബോര്‍ഡിനെ ചൊല്ലി നരിക്കാട്ടേരിയില്‍ എസ് ഡി പി ഐ – ലീഗ് സംഘര്‍ഷം. സ്ത്രീകളുള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് നരിക്കാട്ടേരി റോഡില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തയ്യില്‍ താഴെകുനി ഖദീജയുടെ വീട്ടില്‍ കയറിഅക്രമിച്ചു. അക്രമത്തില്‍ പരുക്കേറ്റ ഖദീജയുടെ മകള്‍ ഹാജറ, തയ്യില്‍താഴെ കുനി സാജിദ്, എടക്കണ്ടി സാജിദ്, സാബിത്ത് എന്നിവരെ വടകര സഹകരണ ആശുപത്രിയിലും മഠത്തിക്കണ്ടി താഴെകുനി ഫൈസല്‍, തയ്യില്‍ മൊയ്തു, ചാലില്‍ സാജിദ് എന്നിവരെ കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ നാദാപുരം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പതിനഞ്ചോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.