ആന്ധ്രയില്‍ തിക്കിലും തിരക്കിലുംപെട്ട് 25 മരണം: നിരവധിപേര്‍ക്ക് പരിക്ക്

Posted on: July 14, 2015 11:08 am | Last updated: July 16, 2015 at 9:41 am

andraരാജമുന്ധ്രി:ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയില്‍ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. നദികളെ പൂജിക്കുന്ന ഗോദാവരി പുഷ്‌കരം എന്ന ചടങ്ങിലാണു തിക്കും തിരക്കും ഉണ്ടായത്. 124 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ചടങ്ങിലാണ് അപകടം സംഭവിച്ചത്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയതിനു പിന്നാലെയാണു അപകടമുണ്ടായത്്. സംഭവത്തെ തുടര്‍ന്നു ചന്ദ്രബാബു നായിഡു സ്ഥലം സന്ദര്‍ശിച്ചു. ലക്ഷക്കണക്കിനു ജനങ്ങളാണു ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുംഭമേളയ്ക്ക് സമാനമാണ് പുഷ്‌കരംമേളം. 144 വര്‍ഷത്തിലൊരിക്കലാണ് പുഷ്കരംമേള നടക്കാറുള്ളത്.