ഗൗരിയമ്മയ്‌ക്കെതിരെ മോശം പരാമര്‍ശം: ജോര്‍ജിനെ താക്കീത് ചെയ്യും

Posted on: July 13, 2015 10:54 pm | Last updated: July 13, 2015 at 10:54 pm

pc georgeതിരുവനന്തപുരം: കെആര്‍. ഗൗരിയമ്മയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ താക്കീതു ചെയ്യുവാന്‍ തീരുമാനിച്ചു. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയുടേതാണു തീരുമാനം. ഇതു സംബന്ധിക്കുന്ന പ്രമേയം ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

ഒരു സ്വകാര്യ ചാനലാണു പി.സി. ജോര്‍ജ് ഗൗരിയമ്മയെ അസഭ്യം പറയുന്നതു രഹസ്യമായി ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്തത്.