യുവാവിന്റെ കസ്റ്റഡി മരണം: നഷ്ടപരിഹാരം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍

Posted on: July 13, 2015 8:11 pm | Last updated: July 13, 2015 at 11:02 pm

jb koshiകോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ യുവാവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശി. യുവാവ് മരിച്ചതു പോലീസ് മര്‍ദനം മൂലമാണെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാര തുക കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കണം. സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തുന്നതാണ് അഭികാമ്യമെന്നും ജസ്റ്റീസ് ജെ.ബി. കോശി കൂട്ടിച്ചേര്‍ത്തു.