സിംബാബ് വേ പരമ്പര: സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍

Posted on: July 13, 2015 1:05 pm | Last updated: July 13, 2015 at 11:02 pm
SHARE

Sanju Samson
മുംബൈ: സിംബാംബ്‌വെക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു വി സാംസനെ ഉള്‍പ്പെടുത്തി. പരുക്കേറ്റ അംബാട്ടി റായ്ഡുവിന് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്. നാളെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ സഞ്ജു കളിക്കുമെന്നാണ് സൂചന. ജൂലൈ 17നും 19നും നടക്കുന്ന ട്വന്റി 20 മത്സരത്തില്‍ സഞ്ജു ഉണ്ടാകുമെന്ന് ഉറപ്പാണ്.