വിഭജനത്തിന് ശേഷം രാഹുല്‍ ആദ്യമായി ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുന്നു

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 1:41 am

rahul_gandhi_
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ആന്ധ്രാ പ്രദേശിലെത്തുന്നു. ആന്ധ്രയുടെ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. 24ന് രാഹുല്‍ ഗാന്ധി അനന്തപൂരില്‍ പദയാത്ര നടത്തുകയും സ്ഥലത്തെ ഗ്രാമീണരുമായി സംസാരിക്കുകയും ചെയ്യും. തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ആര്‍ റെഡ്ഢിയുടെ വീട്ടിലേക്ക് എകദിനയാത്രയും സംഘടിപ്പിക്കും. വിഭജനത്തിന് തടസ്സം നിന്നതുകൊണ്ട് തന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. വൈ എസ് ആറിന്റെ മരണത്തോട് കൂടി മകന്‍ ജഗന്‍ മോഹന്‍ റെഡ്ഢി പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്നത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. രാഹുലിന്റെ സന്ദര്‍ശനം അവതാളത്തില്‍ പോകുന്ന പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉന്മേഷം നല്‍കും. ഒരു പക്ഷേ, സംസ്ഥാനത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവിലേക്കും ഈ സന്ദര്‍ശനം പര്യാപ്തമായേക്കാമെന്നാണ് കണക്കൂകൂട്ടല്‍.