എെ എസ് ആര്‍ ഒയുടെ വെബ്സെെറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു

Posted on: July 12, 2015 8:07 pm | Last updated: July 13, 2015 at 9:03 am

ISRO antrix

ബംഗളൂരു: ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ഡ്രിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. ആന്‍ഡ്രിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യവിക്ഷേപണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി രണ്ട് ദിവസം പിന്നിടും മുമ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. സൈറ്റിന്റെ ഹോം പേജാണ് ഹാക്കര്‍മാര്‍ തകര്‍ത്തിരിക്കുന്നത്. അമേരിക്കയിലെ കേപ്ടൗണില്‍ നിന്നുള്ള 300 കുട്ടികള്‍ക്ക് ചുരുങ്ങിയ വിലയില്‍ അമേരിക്കന്‍ മേജര്‍ ലീഗിന്റെ ജഴ്‌സി ലഭിക്കുമെന്ന വാര്‍ത്തയാണ് ഹോം പേജില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൈറ്റിന്റെ മറ്റു പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഐ എസ് ആര്‍ ഒ അധികൃതര്‍ പറഞ്ഞു. അതേസമയം സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.