Connect with us

Gulf

താപനില 48 ഡിഗ്രിയില്‍; അന്തരീക്ഷ ഈര്‍പം 95 ശതമാനം

Published

|

Last Updated

അല്‍ ഐന്‍: രാജ്യത്ത് താപനില 48 ഡിഗ്രിയില്‍ എത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷ ഈര്‍പം 95 ശതമാനത്തില്‍ എത്തിയിരിക്കുന്നത് ജീവിതം ഏറെക്കുറെ ദുസ്സഹമാക്കിയിരിക്കയാണ്. ഇന്നും കാലാവസ്ഥയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്രം വിശദീകരിച്ചു. താപനില വര്‍ധിച്ചതോടെ പകല്‍ സമയങ്ങളില്‍ പ്രത്യേകിച്ചും ഉച്ചക്ക് തുറന്ന സ്ഥലങ്ങൡ സഞ്ചരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉച്ചവിശ്രമ നിയമവും പ്രാബല്യത്തിലായതിനാല്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കാഴ്ചയും അപ്രത്യക്ഷമായിരിക്കയാണ്. വരും ദിവസങ്ങളില്‍ താപനില ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 25.5 ഡിഗ്രി സെല്‍ഷ്യസ് രാവിലെ 6.16ന് ജബല്‍ ജെയ്‌സ് പര്‍വതത്തില്‍ രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു മലമുകളിലെ താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുണ്ടാവും. ഒമാന്‍ കടലും അറേബ്യന്‍ ഗള്‍ഫും മിതമായ രീതയില്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.