ഋഷിരാജ്‌സിംഗിന്റെ സ്ഥാനമാറ്റം റദ്ദാക്കണമെന്ന് വിഎസ്

Posted on: July 11, 2015 12:32 pm | Last updated: July 12, 2015 at 12:27 am

vs achuthanandanതിരുവനന്തപുരം: ഋഷിരാജ് സിംഗിന്റെ സ്ഥാനമാറ്റം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സംസ്ഥാനത്തെ ഒരു പ്രമുഖ ഫിനാന്‍സിങ് സ്ഥാപനത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതാണ് ഋഷിരാജ്‌സിങ്ങിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ കാരണം.
ഋഷിരാജ് സിങ്ങിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകവഴി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഋഷിരാജ് സിങ്ങിനെ മാറ്റിയ ഉത്തരവ് റദ്ദാക്കി അദ്ദേഹത്തെ തല്‍സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷ്ണര്‍ ഓഫീസര്‍ സ്ഥാനത്ത നിന്നാണ് കഴിഞ്ഞ ദിവസം ഋഷിരാജ്‌സിംഗിനെ മാറ്റിയത്.