Connect with us

Wayanad

നഴ്‌സിനെ കെട്ടിയിട്ട് സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ ശ്രമം

Published

|

Last Updated

robbersഊട്ടി: നഴ്‌സിനെ കെട്ടിയിട്ട് സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ ശ്രമിച്ചത് മകന്‍ തടഞ്ഞു. കുന്നൂര്‍ ഉളിക്കല്‍ സ്വദേശി ശിവഗുരുവിന്റെ ഭാര്യ ഗോവിന്ദമ്മാളിനെയാണ് കെട്ടിയിട്ട് വായില്‍ തുണി തിരികി കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്താന്‍ ശ്രമിച്ചത്. ചികിത്സക്കെന്ന വ്യാജേന വീട്ടിലെത്തിയ രണ്ട് യുവാക്കളാണ് സംഭവത്തിന് പിന്നില്‍. ശബ്ദംകേട്ട് ഓടിയെത്തിയ മകന്‍ പ്രദീപാണ് മാതാവിനെ രക്ഷപ്പെടുത്തിയത്. ഇയാളെ കണ്ടപാടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉളിക്കലിലെ ഹെല്‍ത്ത് സെന്ററിലെ നഴ്‌സാണ് ഗോവിന്ദമ്മാള്‍. ഇവരെ കുന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ പോലീസ് തിരയുന്നു.

Latest