നോട്ടക്ക് ലോഗോ ഒരുങ്ങുന്നു

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 1:25 am

NOTAന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനീലെ നോട്ടക്ക് (ഇവരിലാരുമല്ല) ചിത്രം (ലോഗോ) തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിനെ (എന്‍ ഐ ഡി) ചുതലപ്പെടുത്തി. നിലവില്‍ കറുത്ത ചതുരമാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ നോട്ടയുടെ നേരെ കൊടുത്തിരിക്കുന്നത്. അതിനുള്ളില്‍ നോട്ട എന്ന് എഴുതിയിരിക്കുകയാണ്.
ഏറ്റവും ചെറിയ വലിപ്പത്തില്‍ പോലും എല്ലാവര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള ചിത്രം തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എന്‍ ഐ ഡിയിലെ ഡിസൈനര്‍ പ്രൊഫ. തരുണ്‍ ദീപ് ഗിരിധര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 50 ലോഗോകളാണ് സര്‍ക്കാറിന് വേണ്ടി എന്‍ ഐ ഡി തയ്യാറാക്കിയിട്ടുള്ളത്. വിവരാവകാശ നിയമം (ആര്‍ ടി ഐ), നാഷനല്‍ മിഷന്‍ ഫോര്‍ ഫീമെയില്‍ ലിട്രസി (എന്‍ എം എഫ് എല്‍), സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി (സി എ ആര്‍ എ) തുടങ്ങിയവ അവയില്‍ ചിലതാണ്.