കാഴ്ചയില്ലാത്തവര്‍ക്കായി 500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി പുറത്തിറക്കി

Posted on: July 8, 2015 8:38 pm | Last updated: July 8, 2015 at 8:38 pm
SHARE

അബുദാബി: യു എ ഇ സെന്‍ട്രല്‍ ബേങ്ക് കാഴ്ചയില്ലാത്തവര്‍ക്കായി 500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി പുറത്തിറക്കി. കാഴ്ചയില്ലാത്തവര്‍ക്ക് വേഗത്തില്‍ തിരിച്ചറിയാവുന്ന രീതിയിലുള്ള പ്രത്യേക അടയാളങ്ങളോടെയാണ് കറന്‍സി പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം അഞ്ചു ദിര്‍ഹത്തിന്റെ കറന്‍സിയും കാഴ്ചയില്ലാത്തവര്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്. 500 ദിര്‍ഹത്തിന്റെ കറന്‍സിയില്‍ മൂന്നു ജോഡി ഹൊറിസോണ്ടല്‍ വരകളുള്ളതും താഴ്ഭാഗത്ത് നോട്ടിന്റെ സംഖ്യയില്‍ തൊട്ടാല്‍ അറിയാവുന്നതുമായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ചു ദിര്‍ഹത്തില്‍ മധ്യത്തിലൂടെ ഒരു ഹൊറിസോണ്ടല്‍ വരയാണുള്ളത്. ഇതിലും സംഖ്യ എത്രയെന്ന് തൊട്ടറിയാനാവും.