Connect with us

Wayanad

വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികള്‍ പ്രാപ്തരാകണം: കെ സി റോസക്കുട്ടി

Published

|

Last Updated

കല്‍പ്പറ്റ: സമകാലിക യാഥാര്‍ഥ്യങ്ങളെ വിവേചിച്ചറിയുകയും അവ ഉയര്‍ത്തുന്ന നൂതന വെല്ലുവിളികളെ നേരിടാന്‍ കുട്ടികള്‍ പ്രാപ്തരാകേണ്ടതും ഇന്നിന്റെ അടിയന്തിരാവശ്യമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി. കമ്മീഷന്റെ നേതൃത്വത്തില്‍, വയനാട് ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നാല്‍പ്പതു സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന “കലാലയജ്യോതി” പദ്ധതിയുടെ ഉദ്ഘാടനം ബത്തേരി സര്‍വ്വജന സ്‌കൂളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
1989 ല്‍ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച “കുട്ടികളുടെ അവകാശ ഉടമ്പടി” മുതല്‍ ഭാരതത്തിലുണ്ടായിട്ടുളള ബാലസൗഹൃദ നിയമങ്ങള്‍ എല്ലാം കുട്ടികളുടെ അവകാശങ്ങളുടെ മേലുളള കടന്നു കയറ്റങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സംവിധാനങ്ങളും സാഹചര്യങ്ങളും ഒരുക്കുന്നുണ്ടെങ്കിലും അവയുടെ കാര്യക്ഷമമായ നടത്തിപ്പ് ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.
കുട്ടികളെ സംരക്ഷിക്കാനും അവരുടെ സമഗ്രവികസനവും സമ്പൂര്‍ണ്ണ വളര്‍ച്ചയും ഉറപ്പാക്കാനുമാവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാരിനുണ്ട്.
ഭിന്നശേഷിയുളളവര്‍ ഒരുതരത്തിലും പിന്നാക്കക്കാരല്ല എന്ന് ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്വല വിജയം നേടിയ ഇറസിംഗാള്‍ എന്ന വനിത തെളിയിച്ചു കഴിഞ്ഞുവെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ ബാലക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിച്ചു.
ഡോ. പി ലക്ഷ്മണന്‍ പദ്ധതി വിശദീകരിച്ചു.നാല്പതു സ്‌കൂളുകളിലെ സെമിനാറുകളില്‍ കഌസ്സുകള്‍ എടുക്കാനുളള വിദഗ്ദ സംഘത്തില്‍ ജില്ലാ ബാലക്ഷേമ സമിതി, ചൈല്‍ഡ് ലൈന്‍, ശ്രേയസ്, നീതിവേദി,സി ഡബ്യു സി എംപാനല്‍ഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നുണ്ട്.
സര്‍വജന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരന്‍, ഹെഡ്മാസ്റ്റര്‍ പി. എ. മുരളീധരന്‍, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ടി കെ ഉസ്മാന്‍, അഡ്വ. ഒ. കെ. രഘു, ഫാ. ഡോ. എ പി മത്തായി, ശോഭ, ബിനി തോമസ്,എല്‍ദോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. അഡ്വ. എന്‍. ജി. ബാലസുബ്രമണ്യന്‍ സ്വാഗതവും,ടി ബി സുരേഷ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest