മദാര്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് സ്വാഗത സംഘമായി

Posted on: July 8, 2015 12:31 pm | Last updated: July 8, 2015 at 12:31 pm

വാടാനപ്പള്ളി: റമളാന്‍ 29-ാം രാവില്‍ മദാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍, പ്രാര്‍ത്ഥന സമ്മേളനത്തിന്റെസ്വാഗത സംഘംരൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ മൗലവി, വൈസ് ചെയര്‍മാന്‍മാര്‍ ഹംസ മൗലവി, ഷംസുദ്ദീന്‍ കണ്‍വീനര്‍ ഷൈജീര്‍ജോയിന്റ് കണ്‍വീനര്‍മാരായിമെഹ്ബൂബ്, ഹസന്‍ ട്രഷറര്‍സലീം അബ്ദുല്ല. വിവിധ ഉപസമിതികളുടെ സാരഥികളായിഷാഹിദ്, ഷാനിബ്, ഉസ്മാന്‍, ഹനീഫ്, കബീര്‍, ഫവാസ്, ജിംഷാദ്, ഫാസില്‍, നിയാസ്, ഇസ്ഹാഖ്, സജാദ്അലി, ഫഹ്‌സല്‍, രിസ്‌വാന്‍ എന്നിവരെതെരെഞ്ഞെടുത്തു.
15ന് സമൂഹ നോമ്പ് തുറയോടെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കമാകും. ശൈഖുനാ വെന്മേനാട് ഉസ്താദിന്റെ അധ്യക്ഷതയില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് ദുആക്ക് നേതൃത്വം നല്‍കും. ജാമിഅ മര്‍കസ്‌വൈസ് ചാന്‍സിലറും യു. എ. ഇ പ്രസിഡണ്ടിന്റെ ഈ വര്‍ഷത്തെ റമളാന്‍ അഥിതിയുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഖത്മുല്‍ ഖുര്‍ആന്‍ സമര്‍പ്പണ പ്രഭാഷണം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ എന്‍. എ മാഹീന്‍ ഡോക്ടറെ ചടങ്ങില്‍ ആദരിക്കും.
ദൗറത്തുല്‍ ഖുര്‍ആന്‍, ബുര്‍ദ ആസ്വാദനം, ഖുര്‍ആന്‍ പ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍ സമര്‍പ്പണം, മുഹാസബ, തൗബ തുടങ്ങിയവയും ഉണ്ടാകും. പ്രമുഖ പണ്ഡിതര്‍, സാദാത്തുക്കള്‍, ജില്ലയിലെ സംഘടനാ സാരഥികള്‍ മഹല്ല് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും. മദാര്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ റഊഫ് മിസ്ബാഹി പദ്ധതി അവതരണം നടത്തി. അക്കാദമിക് ഡയറക്ടര്‍ അബ്ദുര്‍റസാഖ് അസ്ഹരി, സലീം അബ്ദുല്ല എന്നിവര്‍സംസാരിച്ചു.
മദാര്‍ പ്രിന്‍സിപ്പാള്‍ ഉസ്താദ്മുസ്തഫ കാമില്‍ സഖാഫി ദര്‍സീരംഗത്ത് ഇരുപത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് ഏര്‍പ്പെടുത്തുന്ന മുതഅല്ലിംറിലീഫ് /സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ചികിത്സ സഹായം ചടങ്ങില്‍വിതരണംചെയ്യും.