ഓടിക്കൊണ്ടിരുന്ന കാര്‍ അഗ്നിക്കിരയായി

Posted on: July 7, 2015 6:00 pm | Last updated: July 7, 2015 at 6:16 pm
SHARE

sharjah
ഷാര്‍ജ: ഷാര്‍ജ വിമാനത്താവള റോഡില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ അഗ്നിക്കിരയായി. ഞായറാഴ്ച രാത്രി 11.11നാണ് അപകടമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാര്‍ ഓടിച്ചിരുന്ന ആള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
എന്തോ തകരാറുണ്ടെന്ന് കണ്ടെത്തി പെട്ടെന്ന് കാറില്‍ നിന്ന് ഇറങ്ങിയതാണ് ഇയാള്‍ക്ക് രക്ഷയായത്. ഉടന്‍ തന്നെ കാറിനെ അഗ്നി വിഴുങ്ങി. സിവില്‍ ഡിഫന്‍സ് എത്തുന്നതിനിടയില്‍ കാര്‍ ഭാഗികമായി നശിച്ചിരുന്നു.
അപകടത്തിന്റെ അന്വേഷണത്തിന് ഫോറന്‍സിക് വിഭാഗത്തിന്റെ സഹായം തേടി. എല്ലാ വാഹനങ്ങളിലും അഗ്നി നിയന്ത്രണ സാമഗ്രി അനിവാര്യമാണെന്ന് സിവില്‍ ഡിഫന്‍സ് ഓര്‍മിപ്പിച്ചു.