വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

Posted on: July 7, 2015 12:35 pm | Last updated: July 7, 2015 at 11:53 pm

Artist_Impression_Vizhinjamന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. അദാനിയുമായി ബി ജെ പിക്കുള്ള ബന്ധമാണ് അതൃപ്തിക്ക് കാരണം. ഹൈക്കമന്‍ഡ് അതൃപ്തി കെ പി സി സിയെ അറിയിച്ചു. സര്‍ക്കാര്‍ നടപടിയില്‍ രാഹുല്‍ ഗാന്ധിക്കും അതൃപ്തിയുണ്ട്.

വിഴിഞ്ഞം പദ്ധതിക്ക് അദാനി ഗ്രൂപ്പ് മാത്രമാണ് ടെണ്ടര്‍ സമര്‍പ്പിച്ചിരുന്നത്. പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്താണ് അദാനി. ഇതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രകോപിപ്പിച്ചത്.