എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലീസിനെ അക്രമിച്ചെന്ന് ആഭ്യന്തരമന്ത്രി

Posted on: July 7, 2015 11:42 am | Last updated: July 7, 2015 at 11:53 pm

chennithalaതിരുവനന്തപുരം: എസ് എഫ് ഐ മാര്‍ച്ചിനിടെ പൊലീസിനെതിരെ പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കല്ലേറില്‍ എട്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗതികെട്ടാണ് പൊലീസ് ലാത്തി വീശിയത്. കല്ലേറിലും പരസ്പരം കൂട്ടിയിടിച്ചുമാണ് ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

എസ് എഫ് ഐ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ടി വി രാജേഷിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി. നിരായുധരായ വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചെന്ന് ടി വി രാജേഷ് ആരോപിച്ചു.