നിലനില്‍പ്പ് സമരം മൂലധന മേല്‍ക്കൊയ്മക്കെതിരായ ചെറുത്തുനില്‍പ്പ്: കെ ഇ എന്‍

Posted on: July 7, 2015 8:16 am | Last updated: July 7, 2015 at 8:16 am

കോഴിക്കോട്: സമാന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന മൂലധന മേല്‍ക്കൊയ്മക്കെതിരായ ചെറുത്തുനില്‍പ്പാണ് മാധ്യമ പ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്. പത്രപ്രവര്‍ത്തക യൂ്ിയന്‍ നടത്തുന്ന റിലേ സമരത്തിന്റെ നാലാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തനം എന്നത്‌ഫോര്‍ത്ത് എസ്റ്റേറ്റിന്റേ ഭാഗമില്ലിന്ന്. മറിച്ച് കോര്‍പ്പോക്രസിയുടെ കൊമ്പാണ്- കെ ഇ എന്‍ പറഞ്ഞു. കെ യു ഡബ്ല്യൂ ജെ പാലക്കാട് ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസഥാന പ്രസിഡന്റ് കെ പ്രേമനാഥ്, സി പി ഐ മുന്‍ സംസ്ഥാന ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ചന്ദ്രന്‍, ഐ എന്‍ ടി യൂ സി സെക്രട്ടറി കെ സി രാമചന്ദ്രന്‍, കെ എം എസ് ആര്‍ എ അഖിലേന്ത്യ സെക്രട്ടറി വി വി രാജ, സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍, എല്‍ ഐ സി എംപ്ലായീസ് യൂനിയന്‍ നേതാവ് ബിജു, വിനോദ് ചന്ദ്രന്‍, പി ആര്‍ ദിനേശ് പ്രസംഗിച്ചു. സമരം ഇന്ന് ജനതാദള്‍(എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ലോഹ്യ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്ന് പങ്കെടുക്കും.