Connect with us

Sports

സഹോദരിമാരുടെ പോരില്‍ സെറീന

Published

|

Last Updated

ലണ്ടന്‍: വിംബിള്‍ഡണിലെ സഹോദരിപ്പോരില്‍ സെറീന വില്യംസിന് ജയം. വനിതാ സിംഗിള്‍സില്‍ വീനസ് വില്യംസിനെ നേരിട്ട സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സെറീന ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി(6-4, 6-3). റഷ്യയുടെ കിരീടപ്രതീക്ഷയായ മരിയ ഷറപോവയും ക്വാര്‍ട്ടറിലെത്തി. കസാഖിസ്ഥാന്റെ സറീന ഡിയാസിനെ നേരിട്ട സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷറപോവയുടെ മുന്നേറ്റം (6-4, 6-4). തുടര്‍ച്ചയായ നാലാം ഗ്രാന്‍സ്ലാം കിരീട ജയത്തിലേക്ക് സെറീനക്ക് മൂന്ന് മത്സരങ്ങളുടെ അകലം മാത്രം.
ടെന്നീസിലെ ശക്തികളായ സഹോദരമാരുടെ പോരില്‍ വീനസിന് മേല്‍ സെറീനക്കാണ് കൂടുതല്‍ ജയങ്ങള്‍. ഇരുപത്താറ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പതിനഞ്ച് ജയമാണ് സെറീനക്ക്. ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ സെറീന.

---- facebook comment plugin here -----

Latest