Connect with us

International

വെടിയുണ്ടയേക്കാള്‍ വേഗത്തില്‍ ചീറിപ്പായുന്ന ഹൈപ്പര്‍സോണിക് യുദ്ധവിമാനം യു എസ് അണിയറയില്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് ജറ്റ് വിമാനങ്ങള്‍ യു എസ് സൈന്യം വികസിപ്പിക്കുന്നു. വെടിയുണ്ടയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പുതുതലമുറയില്‍പ്പെട്ട ഈ വിമാനം 2023 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2013ല്‍ പരീക്ഷണത്തിന് വേണ്ടി ഇത്തരമൊരു ജെറ്റ് വിമാനം നിര്‍മിച്ചിരുന്നു. പരീക്ഷണത്തില്‍ ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത വെറും ആറ് മിനുട്ടിനുള്ളില്‍ ഇതിന് കൈവരിക്കാനായെന്നും ഇതിന് ശേഷം പസഫിക് സമുദ്രത്തില്‍ പതിച്ചെന്നും യു എസ് വ്യോമ സേനാ വിഭാഗം പറഞ്ഞു. എന്നാല്‍ പുതുതായി സംവിധാനിക്കുന്ന ഹൈപ്പര്‍ സോണിക് വിമാനം ഇതിലും കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയുന്നതാകുമെന്നാണ് പ്രതീക്ഷ.