ബായാര്‍ മുജമ്മഅ് പ്രാര്‍ഥനാ സമ്മേളനം ഒമ്പതിന്

Posted on: July 7, 2015 12:27 am | Last updated: July 7, 2015 at 1:24 am

ബായാര്‍: മുജമ്മഉസ്സഖാഫത്തി സുന്നിയ്യയില്‍ റമസാന്‍ 23ാം രാത്രി നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം ഒമ്പതിന് നടക്കും. പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമൂഹ നോമ്പുതുറയോടെ പരിപാടിക്ക് തുടക്കമാകും. തറാവീഹ്, തൗബ മജ്‌ലിസ്, പ്രാര്‍ഥനാ സമ്മേളനം, സ്വലാത്ത് മജ്‌ലിസ് എന്നിവ നടക്കും.
പ്രാര്‍ഥനാ സമ്മേളനത്തിന് ബായാര്‍ മുജമ്മഅ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. അല്‍ഹാജ് ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്‌ബോധനം നടത്തും. സാദാത്തുക്കളും പണ്ഡിതന്‍മാരും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
അബ്ബാസ് മുസ്‌ലിയാര്‍ അല്‍മദീന, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹ്‌സിന്‍ സയ്യിദ് അലവിക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളികെ, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് മുസ്‌ലിയാര്‍ കൊടക്, റഫീഖ് സഅദി ദേലമ്പാടി , സിദ്ദീഖ് മോണ്ടുഗോളി, സി എന്‍ ജഅ്ഫര്‍ സ്വാദിഖ് , അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി , അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സിദ്ദീഖ് ഹാജി മംഗലാപുരം, ഹാജി മുംതാസ് അലി , മുക്രി ഇബ്‌റാഹിം ഹാജി , ഇബ്‌റാഹിം ഹാജി ഉപ്പള , ഇബ്‌റാഹിം കുട്ടിഹാജി ചെമ്മാട് , മുഹമ്മദ് സഖാഫി ആവളം, മുനീര്‍ ഹാജി സീലാന്റ , സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുര്‍റസാഖ് മദനി പ്രസംഗിക്കും.