‘യാസീന്‍ ഭട്കലിന്റെ ഫോണ്‍ വിളി വാര്‍ത്ത അടിസ്ഥാനരഹിതം’

Posted on: July 6, 2015 6:00 am | Last updated: July 6, 2015 at 1:59 am
SHARE

ആന്ധ്രാപ്രദേശ്: ജയിലിലടക്കപ്പെട്ട ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസീന്‍ ഭട്കല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഭാര്യക്ക് വിളിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തെലങ്കാന ജയില്‍ അധികൃതര്‍ നിഷേധിച്ചു. ചെര്‍ലാപള്ളി ജയിലില്‍ നിന്ന് ഇദ്ദേഹം ഭാര്യക്ക് ഫോണ്‍ വിളിച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിറിയയിലെ തന്റെ സുഹൃത്തുക്കള്‍ തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് ഇദ്ദേഹം ഭാര്യയോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് വാസ്തവിരുദ്ധമാണെന്നും അടിസ്ഥാനരഹിതമാണെന്നും ഇത് കടുത്ത ആരോപണമാണെന്നും തെലങ്കാന ജയില്‍ ഡി ഐ ജി എ നരസിംഹ മാധ്യമങ്ങളോട് പറഞ്ഞു.