പോലീസ് എമര്‍ജന്‍സി വിഭാഗം ശ്രദ്ധേയമാകുന്നു

Posted on: July 5, 2015 6:21 pm | Last updated: July 5, 2015 at 6:21 pm
SHARE

IMG_4139
ദുബൈ: 365 ദിനങ്ങളില്‍ 24 മണിക്കൂറും സദാ സേവന നിരതരായി ആഗോള ശ്രദ്ധയാകര്‍ഷിക്കുകയാണ് ദുബൈ പോലീസ് എമര്‍ജന്‍സി വിഭാഗം. 65 ആംബുലന്‍സ്, നാല് എയര്‍ ആംബുലന്‍സ് തുടങ്ങി വിവിധ തരം അത്യാധുനിക സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ദുബൈ പോലീസ് ഓപറേഷന്‍സ് ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി ജനറല്‍ ബ്രിഗേഡിയര്‍ ഉമര്‍ അബ്ദുല്ല അല്‍ ശംസി സിറാജിനോട് പറഞ്ഞു.
എമര്‍ജന്‍സി നമ്പറായ 999ല്‍ ഒരു അടിയന്തിര കോള്‍ വന്നാല്‍ 10 സെക്കന്റിനുള്ളില്‍ തന്നെ കൃത്യമായ മറുപടി നല്‍കി ഓപറേഷന്‍ ആരംഭിക്കുകയും ചെയ്യും. പരുക്ക് ഗുരുതരമാണെങ്കില്‍ സംഭവം നടന്ന സ്ഥലത്ത് എമര്‍ജന്‍സി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. പ്രാഥമിക ശുശ്രൂഷക്കു ശേഷം വിദഗ്ധ ചികിത്സക്ക് ഏറ്റവും അടുത്തുള്ള മികച്ച ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കും.
40 ശതമാനം പേരും അനാവശ്യകാര്യങ്ങള്‍ക്ക് വേണ്ടിയാണ് വിളിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 999 സേവനത്തിന് മാത്രമായി 50 ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നു. പൊതുനിരത്തുകളിലും മാളുകളിലും സ്ഥാപിച്ച സി സി ടി വി ക്യാമറകള്‍ നിരീക്ഷിച്ച് അപകടമോ മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങളോ സംഭവിച്ചാല്‍ പെട്ടെന്നു തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇതിലൂടെ കഴിയും.