സിറിയയില്‍ യു എസ് സഖ്യസേനയുടെ ആക്രമണം; 15 ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടു

Posted on: July 5, 2015 1:37 pm | Last updated: July 5, 2015 at 1:39 pm
syria airstrike file photo
ഫയല്‍ ചിത്രം

ഡമസ്‌കസ്: സിറിയയിലെ ഐ എസ് ഭീകരരുടെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റാഖയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 15 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഐ എസിന്റെ നിരവവധി കേന്ദ്രങ്ങള്‍ തകര്‍ന്നതായി അല്‍ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 16 തവണ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ധരാത്രിയാണ് ആക്രമണത്തിന് തുടക്കമിട്ടത്.

ഐ എസ് ഭീകരരുടെ സഞ്ചാരപാത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സംയുക്ത സഖ്യസേന വൃത്തങ്ങള്‍ പറഞ്ഞു.