എമിറേറ്റ്‌സ് നവീന ബസുകള്‍ പുറത്തിറക്കി

Posted on: July 3, 2015 8:09 pm | Last updated: July 3, 2015 at 8:09 pm

ദുബൈ: അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍ നവീന മാതൃകയിലുള്ള ബസ്സുകള്‍ രംഗത്തിറക്കി. എ380 വിമാനത്തിനകത്തെ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ബസ്സില്‍ ഒരുക്കിയിട്ടുള്ളത്. അല്‍ ഐന്‍, അബുദാബി നഗരങ്ങളില്‍ നിന്ന് യാത്രക്കാരെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരികെയും എത്തിക്കുന്നതിനുള്ള സര്‍വീസുകളാണിത്. ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കായി സൗജന്യമായാണ് എമിറേറ്റ്‌സ് ഇത്തരമൊരു സര്‍വീസ് ഏര്‍പെടുത്തിയിരിക്കുന്നത്. വി ഡി എല്‍ ബസ് ആന്‍ഡ് കോച്ച് കമ്പനിയാണ് നിര്‍മാക്കള്‍. എമിറേറ്റ്‌സ് ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനൊപ്പം തന്നെ യാത്രക്കാര്‍ക്ക് ബസ് സര്‍വീസിനായും ബുക്ക് ചെയ്യാം. സര്‍വീസ് 24 മണിക്കൂറും ലഭ്യമായിരിക്കും.