ജീവിത വിജയത്തിന് സൃഷ്ടാവിലേക്ക് മടങ്ങുക ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്

Posted on: July 3, 2015 8:06 pm | Last updated: July 3, 2015 at 8:06 pm

ഖോര്‍ഫക്കാന്‍: മനുഷ്യന്റെ ജീവിതവിജയത്തിനും പരലോക മോക്ഷത്തിനുമുള്ള ശാശ്വത പരിഹാരം സൃഷ്ടാവിലേക്കുള്ള മടക്കമാണെന്ന് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായി എത്തിയ അദ്ദേഹം ഖോര്‍ഫക്കാന്‍ കോര്‍ണീഷ് ബുഖാരി മസ്ജിദില്‍ റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു.
പാപമോചനത്തിനും കാരുണ്യവര്‍ഷങ്ങള്‍ക്കുമായി തേടുന്നതിനും അനുയോജ്യമായ വിളനിലം വിശുദ്ധ റമസാന്‍ മാസമാണ്. മനുഷ്യരാശി തിന്മകളില്‍ നിന്നകന്ന് ജീവിക്കുകയും നന്മകള്‍ പ്രവര്‍ത്തിക്കുകയും അതിന് പ്രേരിപ്പിക്കുകയും പ്രചോദനം നല്‍കുകയുമാണ് വേണ്ടത്. അദ്ദേഹം ഓര്‍മിപ്പിച്ചു. മനുഷ്യന്റെ ദുഷ്‌ചെയ്തികള്‍ മുലം പ്രകൃതി ദുരന്തങ്ങള്‍ തീകാറ്റായും തീ മഴയായും വര്‍ഷിക്കുന്നു. പ്രപഞ്ചസൃഷ്ടാവിന്റെ കഠിനശിക്ഷയില്‍ നിന്നും മോചനം ലഭിക്കാന്‍ റമസാന്‍ ദിനരാത്രങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കി പരലോക വിജയംനേടാന്‍ പ്രവാചകന്റെയും സ്വഹാബികളുടെയും ജീവിതം നാം മാതൃകയാക്കണമെന്നും ഡോ. ചുള്ളിക്കോട് പറഞ്ഞു.