പ്രാര്‍ഥനക്കിടയില്‍ മേല്‍ക്കുര തകര്‍ന്ന് സ്ത്രീക്ക് പരുക്കേറ്റു

Posted on: July 3, 2015 5:38 pm | Last updated: July 3, 2015 at 5:38 pm
SHARE

അജ്മാന്‍: പ്രാര്‍ഥനക്കിടയില്‍ കെട്ടിടത്തിന്റെ മേല്‍ക്കുര തകര്‍ന്നുവീണ് 56 കാരിയായ ഫലസ്ഥീന്‍ വനിതക്ക് പരുക്കേറ്റു. 27 കാരനായ മകനും പരുക്കേറ്റിട്ടുണ്ട്. ഹോട്ടലില്‍ താമസിക്കവേയായിരുന്നു അപകടം. അജ്മാന്‍ പോലീസിന്റെ കമ്മ്യൂണിറ്റി വിഭാഗമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാര്‍ഥനക്കിടയില്‍ മേല്‍ക്കുരയിലെ സിമന്റ് ബ്ലോക്ക് തകര്‍ന്നുവീണാണ് പരുക്കേറ്റതെന്ന് അജ്മാന്‍ കമ്മ്യൂണിറ്റി പോലീസ് ചീഫ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ സുവൈദി വ്യക്തമാക്കി.