Kerala
പറവൂര്‍ പീഡനക്കേസ് അട്ടമറി ശ്രമം: പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം: പറവൂര്‍ പീഡനക്കേസ് അട്ടിമറി ശ്രമത്തെ കുറിച്ച് തൃശൂര്‍ റേഞ്ച് ഐ ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി ജി പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പറവൂര്‍ പീഡനക്കേസ് അട്ടിമറിക്കാന്‍ അസി: പബ്ലിക് പ്രോസിക്യൂട്ടര്‍ അയ്യൂബ് ഖാന്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി ജി പി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
---- facebook comment plugin here -----