ഉത്തരവിറക്കിയിട്ടും അപകട ഭീതിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടി തുടങ്ങിയില്ല

Posted on: July 3, 2015 5:15 am | Last updated: July 2, 2015 at 9:17 pm

കാസര്‍കോട്: കലക്ടര്‍ ഉത്തരവിറക്കിയിട്ടും ജില്ലയില്‍ ദേശീയപാതയോരത്ത് അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടിയായില്ല. ഇപ്പോഴും ദുരന്തങ്ങള്‍ വിതയ്ക്കുമെന്ന ആശങ്ക സൃഷ്ടിച്ചുകൊണ്ട്്് വന്‍മരങ്ങള്‍ പാതയോരങ്ങളില്‍ നിലകൊള്ളുകയാണ്. അതേസമയം അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് ഇതുസംബന്ധിച്ച കണക്കെടുപ്പ് ആരംഭിച്ചിരിക്കുന്നത്.
ദേശീയ-സംസ്ഥാനപാതകള്‍ക്കും വാഹനഗതാഗതം സജീവമായ മറ്റ് പ്രധാനറോഡുകള്‍ക്കും സമീപത്ത് ഏത് സമയത്തും കടപുഴകി വീഴാറായ അവസ്ഥയിലുള്ള മുഴുവനും വെട്ടിമാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് കലക്ടര്‍ ഉത്തരവിട്ടത്. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് മരങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത്.അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളുടെ വിശദവിവരമടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നാണ് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ കണക്കടുപ്പ്്് പൂര്‍ത്തിയാകുമ്പോഴേക്കും ദിവസങ്ങളോ ആഴ്ചകളോ പിന്നിടുമെന്നും അപ്പോഴേക്കും ഏതൊക്കെ മരങ്ങള്‍ കടപുഴകി വീഴുമെന്ന് കണ്ടുതന്നെ അറിയണമെന്നുമാണ്് പൊതുവെയുള്ള അഭിപ്രായം.
കാസര്‍കോട് മുതല്‍ കുമ്പള വരെ ദേശീയപാതക്കരികില്‍ വേരുകള്‍ ദ്രവിച്ച്്് നിലം പതിക്കാറായ നിരവധി വന്‍മരങ്ങളാണുള്ളത്.്. അടുക്കത്ത്ബയല്‍, ചൗക്കി, മൊഗ്രാല്‍ പുത്തൂര്‍,കറന്തക്കാട്, താളിപ്പടുപ്പ്്്, മൊഗ്രാല്‍പുത്തൂര്‍, മൊഗ്രാല്‍ എന്നിവിടങ്ങളില്‍ മരങ്ങളും തെങ്ങുകളും റോഡിലേക്ക് ചാഞ്ഞുകിടക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അനേകം മരങ്ങളാണ് റോഡിലേക്ക്്് കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കടപുഴകിവീണത്. കഴിഞ്ഞദിവസം മൊഗ്രാല്‍ കൊപ്രബസാറില്‍ ദേശീയപാതയ്ക്കരികിലുള്ള കൂറ്റന്‍ ആല്‍മരംകടപുഴകി വീണ്ിരുന്നു. മരം വീണത് സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിലായതിനാലാണ് ദുരന്തം ഒഴിവായത്്്. ഈ സമയം റോഡിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെര്‍ളയില്‍ മരം റോഡിലേക്ക് വീണ് ഏറൈ നേരമാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇവിടെയുംദുരന്തം വഴിമാറിപ്പോകുകയായിരുന്നു. പൊയിനാച്ചിയിലും ചാലിങ്കാലിലും അപകടഭീഷണിയുയര്‍ത്തുന്ന ആല്‍മരങ്ങളുണ്ട്.