Connect with us

Wayanad

എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സമിതി ഇഫ്താര്‍ മീറ്റ് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: എസ് എസ് എഫ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ജില്ലാ ക്യാമ്പസ് സമിതി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.
മാനന്തവാടി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി തലപ്പുഴയില്‍ നടന്ന പരിപാടി സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ. നൂറുദ്ദീന്‍ റാസി ഉദ്ഘാടനം ചെയ്തു. മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍-നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി മൂപ്പൈനാട് സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ മീറ്റ് നടത്തി. സംസ്ഥാന മുന്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സംഘടനാ കാര്യാലയ സെക്രട്ടറി പി സി അബൂശദ്ദാദ് പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. ബശീര്‍ സഅദി, ജമാലുദ്ദീന്‍ സഅദി, ശമീര്‍ ടി എം,റസാഖ് സി ടി, ഫൈസല്‍ എം വി,ശരീഫ് ടി എ,ശറഫുദ്ദീന്‍ ചൂരല്‍മല സംബന്ധിച്ചു. ജില്ലാ ക്യാമ്പസ് സെക്രട്ടറി ഫസലുല്‍ ആബിദ് സ്വാഗതവും സുഹൈല്‍ നന്ദിയും പറഞ്ഞു.

Latest