സൗജന്യ പ്രവേശന പരീക്ഷ പരിശീലനം

Posted on: July 1, 2015 12:03 pm | Last updated: July 1, 2015 at 12:03 pm

പാലക്കാട്: 2017 ഏപ്രിലില്‍ നടക്കുന്ന മെഡിക്കല്‍/എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ വാരാന്ത്യ അവധിദിന പരീക്ഷാ പരിശീലനം നല്‍കുന്നു.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ ഒ ബി സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒ ബി സി വിഭാഗക്കാരില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുളളവര്‍ മാത്രമെ അപേക്ഷിക്കേണ്ടതുളളു. താല്‍പര്യമുളളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒ ബി സി വിഭാഗക്കാര്‍ മാത്രം) , സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് ,സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പ് സഹിതം ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പായി കുഴല്‍മന്ദം ചന്തപ്പുരയിലുളള ഇ. പി ടവറിലെ ഗവ. പ്രീ എക്‌സാമിനേഷന്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.
രണ്ടു വര്‍ഷം ദൈര്‍ഘ്യമുളള കോഴ്‌സായാണ് പരിശീലനം നല്‍കുക. ക്ലാസുകള്‍ മേല്‍പറഞ്ഞ സെന്ററില്‍ ഉടന്‍ ആരംഭിക്കും. മാതൃകാ അപേക്ഷാഫോറം സെന്ററിലൊ , ജില്ലാ/ ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലൊ ലഭിക്കും. വിശദവിവരം ട്രെയ്‌നിംഗ് സെന്ററിലോ 04922-273777 എന്ന ഫോണ്‍ നമ്പറിലോ ലഭിക്കും.