നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജവാന്‍മാര്‍ക്ക് വേതന വര്‍ധന

Posted on: July 1, 2015 12:04 pm | Last updated: July 1, 2015 at 10:55 pm

policeറായ്പൂര്‍: നക്‌സല്‍ വിരുദ്ധ സൈനിക നീക്കത്തില്‍ പങ്കെടുക്കുന്ന ജവാന്‍മാര്‍ക്ക് 58% വേതന വര്‍ധനവ് നല്‍കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍സ്റ്റബിള്‍, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍സ്, സീക്രട്ട് ട്രൂപ്‌സ് എന്നിവയിലെ അംഗങ്ങള്‍ക്ക് വേതന വര്‍ധന ലഭിക്കും.

22, 000 പോലീസ് ജവാന്‍മാര്‍ക്ക് പുതിയ ആനുകൂല്യത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ തീരുമാനത്തിലൂടെ അസിസ്റ്റന്റ് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പ്രതിമാസ വേതനം 14,144 രൂപയാവും. ഇതിന് പുറമെ 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സും അവര്‍ക്ക് ലഭിക്കും.

മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച ചേര്‍ന്ന കാബിനറ്റ് യോഗമാണ് പുതിയ തീരുമാനമെടുത്തത്. ഇതിലൂടെ സര്‍ക്കാറിന് ഓരോ വര്‍ഷവും 121 കോടിയുടെ അധിക ബാധ്യതയുണ്ടാവും.